himachal

ഷിംല : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിമാചൽ പ്രദേശിലെ ലാഹുൽ-സ്പിതി മേഖലയിൽ കുടുങ്ങിയ വിദേശികളുൾപ്പെടെയുള്ള 105 പേരെ പൊലീസും സിവിൽ ഭരണകൂടവും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ രക്ഷിച്ചു. ഇതിൽ 80 പേർ മണാലിയിലേക്ക് തിരികെ പോയെന്നും ബാക്കിയുള്ളവരെ കൊക്സാർ, സിസ്സു പ്രദേശങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, ദേശീയപാത 505ലൂടെയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ജമ്മു-കാശ്മീർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കാലാവസ്ഥാവകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.