bhagath-singh-koshyari

മുംബയ് : ഗുജറാത്തികളെയും രാജസ്ഥാനികളെയും മുംബയിൽ നിന്ന് പുറത്താക്കിയാൽ സംസ്ഥാനത്ത് പണമൊന്നും അവശേഷിക്കില്ലെന്ന വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി. അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ മുംബയെ സാമ്പത്തിക തലസ്ഥാനം എന്ന് വിളിക്കാൻ സാധിക്കില്ലെന്നായിരുന്നു ഗവർണറുടെ പരാമർശം. പരാമർശം വിവാദമായതോടെ മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങൾക്കും രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കുണ്ടെന്നും തനിക്ക് പറ്റിയ തെറ്റ് മഹാരാഷ്ട്രയിലെ വിശാലമനസ്ക്കരായ ജനങ്ങൾ ക്ഷമിക്കുമെന്നും ഗവർണർ മറാത്തിയിൽ ട്വീറ്റ് ചെയ്തു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ കഠിനാദ്ധ്വാനത്തെ വില കുറച്ച് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.