തിരുവനന്തപുരം:കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം പേട്ട പഞ്ചമി ദേവി ഹാളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി പാച്ചല്ലൂർ എ.ശ്രീനീവാസൻ അദ്ധ്യക്ഷത വഹിച്ചു.വാവ സുരേഷ്, കണിയാപുരം കൃഷ്ണൻകുട്ടി,ഡോ.ശരണ്യ, ‌ഡോ.ഷീജാറാണി, ‌ഡോ.ഷീബാറാണി, ഡോ. ആര്യ എന്നിവരെ ആദരിച്ചു. എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ 13 കുട്ടികൾക്ക് അവാർഡുകൾ നൽകി. വി.എസ്. ശിവകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, അഡ്വ. ശ്രീകുമാർ, രാമപുരം ബിജു, കമലേശ്വരം അരുൺ, ആനയറ ഷാജി, കഴിവൂർ സദാശിവൻ, വിഴിഞ്ഞം മണികണ്ഠൻ,കുഴിവിള തങ്കരാജ്, നിർമ്മല മുട്ടത്തറ, ബേബി കരിക്കകം, അമ്പലത്തറ അജയൻ, ഒരുവാതിൽകോട്ട ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.