chilly-fish

വ്യത്യസ്തമായ രുചിഭേദങ്ങൾ തേടിപോകുന്നവരാണ് മലയാളികളെന്നും. ചോറിനൊപ്പം മീൻകറി എന്നത് മലയാളികളുടെ ഒരു വികാരമാണ്. എന്നാൽ മീൻകറിയിൽ ഒരു വ്യത്യസ്ത രുചിക്കൂട്ട് നമുക്ക് നോക്കിയാലോ. ഉച്ചയൂണിനൊപ്പം കഴിക്കാൻ പറ്റിയ സ്വാദിഷ്ടമായൊരു കറിക്കൂട്ടാണ് ചില്ലി ഫിഷിന്റേത്. വെറും 20 മിനിറ്റിനകം നമുക്കിത് തയ്യാറാക്കാം.

വേണ്ട ചേരുവകൾ:

തയ്യാറാക്കുന്ന വിധം :

എടുത്തിരിക്കുന്ന മീൻ ചെറിയ കഷ്ണങ്ങളാക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി,കുരുമുളകുപൊടി,കോൺഫ്ളവർ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ഉപ്പ്,സോയാ സോസ്,ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് മിശ്രിതമുണ്ടാക്കി മീനിൽ പുരട്ടി 15 മിനിറ്റ് നേരത്തേക്ക് മാറ്റി വെയ്ക്കാം. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് പാൻ ചൂടായതിനുശേഷം കുറച്ച് കറിവേപ്പില ഇട്ട് അതിൽ മീൻ കഷണങ്ങൾ വറുത്ത് കോരി മാറ്റാം. അതേ പാനിൽ തന്നെ അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് ചെറുതായി അരിഞ്ഞ 5 അല്ലി വെളുത്തുള്ളി, സവാള, 2 പച്ചമുളക്, വേപ്പില, ഉപ്പ് ഇവയെല്ലാം ചേർക്കുക. അതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി തുടങ്ങിയവ ചേർത്ത് വഴറ്റിയതിനുശേഷം വറുത്ത് മാറ്റി വെച്ച മീൻ മസാലയിലിടാം. പിന്നീട് രണ്ട് ടീസ്പൂൺ വീതം റെഡ് ചില്ലി സോസ്,സോയാ സോസ്,ടൊമാറ്റോ സോസ്, 3 ടീ സ്പൂൺ ചെറു ചൂടുവെളളത്തിൽ കലർത്തിയ കോൺഫ്ളവർ മിശ്രിതം എന്നിവ ചേർക്കാം. പിന്നീട് കാപ്സിക്കം, മല്ലിയില, കറിവേപ്പില, കുരുമുളക്, ചെറുതായി അരിഞ്ഞ മുളക് ആവശ്യത്തിന്, ഒരു ടീസ്പൂൺ പഞ്ചസാര,ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് പാൻ മൂടി വെയ്ക്കാം. പിന്നീട് സ്വാദിഷ്ടമായ ചില്ലി ഫിഷ് ചൂടോടെ വിളമ്പാം.