bank

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനയ്യായിരത്തോളം മിസലേനിയസ് സഹകരണസംഘങ്ങളിലെ നിക്ഷേപ പലിശ നിരക്ക് വർഷത്തിൽ 7 ശതമാനമായി ഏകീകരിക്കാൻ കേരള ബാങ്കിന്റെ നിർദ്ദേശം.സംഘങ്ങൾ സ്വീകരിച്ചിരുന്ന പലിശനിരക്കിൽ നിന്നും മുക്കാൽ ശതമാനം കുറച്ചാണ് കേരളബാങ്ക് മിസലേനിയസ് സംഘങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്.ഈ വിവേചനത്തിനാണ് ഇപ്പോൾ തിരുത്തലുണ്ടായതെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ നെല്ലിമൂട് പ്രഭാകരൻ,കൺവീനർ കരുംകുളം വിജയകുമാർ എന്നിവർ അറിയിച്ചു.