
ഈ മഴക്കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധ പാനീയം കുടിച്ചാലോ. അതും വെറും 10 മിനിറ്റുകൊണ്ട് തയ്യാറാക്കുന്നത്. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചാണ് ഈ ആയുർവേദ പാനീയം തയ്യാറാക്കുന്നത്. കൊവിഡ് വ്യാപനം ചെറുക്കുന്നതിന് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ച പാനീയം പിന്നീട് ഏറെ ചർച്ചയായിരുന്നു. ഈ പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
പാനിൽ മീഡിയം ഫ്ലെയ്മിൽ 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് ഗ്രാമ്പൂ (4-5),കുരുമുളക് (5-6), തുളസി ഇല (5-6) ചേർക്കുക. ലോ ഫ്ലെയ്മിൽ 10 മിനിറ്റോളം നന്നായി തിളപ്പിച്ചതിന് ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിക്കാം. അതിലേക്ക് 1/2 ടീസ്പൂൺ തേനും 1 ടീസ്പൂൺ കറുവപ്പട്ടയും ഇട്ട് കുടിക്കാം. ഇരട്ടിമധുരം ഉണ്ടെങ്കിൽ അത് ചേർത്തും കുടിക്കാം.