തിരുവനന്തപുരം: സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി ലിമിറ്റ‌‌‌ഡും ചേർന്ന് മാസ്റ്റർ ട്രസ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്നും മെ‌ഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ കെ.എസ്.ഇ.ബി പെൻഷണേഴ്സിനെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. വൈദ്യുതി ഭവന് മുന്നിൽ പ്രസി‌ഡന്റ് എം. മുഹമ്മദലി റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.അശോക് കുമാർ, ജില്ലാ സെക്രട്ടറി സി.എസ്.സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.