
കുട്ടികളുടെ മനോവീര്യം എങ്ങനെ വർദ്ധിപ്പിക്കാം എന്നത് മോഡേൺ പാരന്റിംഗിൽ നേരിടുന്ന വെല്ലുവിളിയാണ്. ഇന്നത്തെ പാരന്റിംഗ് ലൈഫിൽ നമ്മൾ പലരും മറന്നു പോകുന്ന കാര്യമാണ് കുട്ടി എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നത്.
ഇന്ന് കുട്ടികൾക്ക് സന്തോഷകരവും വിജയകരവും അർത്ഥവത്തായതുമായ ജീവിതം നേടാൻ അക്കാദമിക് വിദഗ്ദ്ധർക്ക് പുറമെ മറ്റ് നിരവധി മാർഗങ്ങളുണ്ടെന്നതാണ് യാഥാർത്ഥ്യം. എന്നിരുന്നാൽ പോലും രക്ഷിതാക്കൾ അത് മനസ്സിലാക്കുന്നില്ല. രക്ഷിതാക്കൾ അവരുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അത് കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.
രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ മനോവീര്യം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ ഉപദേശങ്ങൾ ഇതാ.
ഇന്ന് കുട്ടികൾ ഒരു ഫാന്റസി വേൾഡിലാണ് ജീവിക്കുന്നത് അതുകൊണ്ട് തന്നെ അവരുടെ താത്പര്യങ്ങളും ശ്രദ്ധയും നഷ്ടപ്പെടുന്നു, എന്നാൽ ആധുനിക ലോകത്തെ മാതാപിതാക്കൾ അവരിലേക്ക് വിഷം നിറയ്ക്കുന്നതിന് പകരം പോസിറ്റിവിറ്റി കൊണ്ടുവരുന്നതിലേക്ക് നീങ്ങുകയാണ് വേണ്ടത്. കുട്ടികളുടെ താത്പര്യം രക്ഷിതാക്കൾ അറിയേണ്ടത് ഒരു പ്രധാന ഘടകമാണ്. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ശ്രദ്ധാകേന്ദ്രമാക്കാനും താത്‌പര്യമുള്ള പ്രവർത്തനങ്ങളിൽ അവരുടെ പരിമിതികൾ മറികടക്കാൻ അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നു.
ആത്മവിശ്വാസവും ജിജ്ഞാസയും പ്രതിരോധശേഷിയുമുള്ള വ്യക്തിത്വത്തിന്റെ പ്രാധാന്യത്തെ കുറച്ചു കാണാൻ ആർക്കും കഴിയില്ല, എന്നാൽ വിനയത്തോടും ആദരവോടും കൂടി അത്തരം സ്വഭാവ ഗുണങ്ങളുള്ള കുട്ടികളെ വളർത്തുക എന്നത് മാതാപിതാക്കളുടെ വലിയ സ്വപ്നമാണ്. ഇങ്ങനെയൊരു വ്യക്തിത്വത്തെ രൂപപ്പെടുത്താൻ വിദ്യാഭ്യാസം നിർണായക പങ്ക് വഹിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പുറമേ സന്തോഷകരവും അർത്ഥപൂർണ്ണവുമായ ജീവിതം നേടുന്നതിന് മറ്റ് നിരവധി മാർഗങ്ങൾ ഉണ്ട്. രക്ഷിതാക്കൾ അത് മനസിലാക്കുകയും അവരുടെ ജീവതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അത് കുട്ടിക്ക് നൽക്കുകയും വേണം.
വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം “പരീക്ഷയിൽ ഒന്നാമതെത്തുന്നതിലൂടെ ഒരിക്കലും വിജയകരമായ ജീവിതത്തിന് ഉറപ്പുനൽകുന്നില്ല, അതിൽ പരാജയപ്പെടുന്നത് ഭാവിയിലെ പരാജയങ്ങൾക്കും കാരണമാകുന്നില്ല എന്നതാണ് സത്യം. സ്വന്തം വഴി കെട്ടിപ്പടുക്കുമ്പോൾ കുട്ടികളെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് എല്ലാ മാതാപിതാക്കളുടെയും ധർമ്മം. നമ്മുടെ താരതമ്യം നമ്മളോട് മാത്രമായിരിക്കണം. ഒരു കുട്ടി മുമ്പത്തേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിൽ, ക്ലാസിലെ അവരുടെ സ്ഥാനം പരിഗണിക്കാതെ തന്നെ സന്തോഷിക്കാൻ മതിയായ കാരണമായിരിക്കണം അത്.”
“പരീക്ഷാ ഫലങ്ങളുടെ സമയം കുട്ടികളെസമ്മർദ്ദത്തിലാക്കുന്ന അവസരമാണ്. അതുകൊണ്ട് മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ കുട്ടികൾക്കായി കൂടെ നിൽക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ഫലങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ലെങ്കിൽ. ആദ്യം, നിങ്ങളുടെ പിന്തുണയും സ്വീകാര്യതയും അവർക്ക് നൽകുക. പരീക്ഷാഫലങ്ങൾ ലോകാവസാനമല്ലെന്ന് നിങ്ങളുടെ കുട്ടികളെ മനസിലാക്കാൻ സഹായിക്കുകയും അവർ കടന്നുപോകുന്ന സമയത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ അവരെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രണ്ടാമതായി, കാര്യങ്ങൾ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാൻ അവരെ സഹായിക്കുക - തീരുമാനങ്ങളെടുക്കാൻ തിരക്കുകൂട്ടേണ്ട ആവശ്യമില്ല, പകരം, എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാനും അവരുടെ ലക്ഷ്യങ്ങൾ നേടാനുള്ള വഴികൾ കണ്ടത്താനും സഹായിക്കാനാകും.