തിരുവനന്തപുരം: കേരള പുലയർ മഹാസഭ ജില്ലാ 50ാം വാർഷിക സമ്മേളനം കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെയ്യാർ ഡാം കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു.സഫായി കർമ്മചാര്യ ദേശീയ കമ്മീഷൻ അംഗം ഡോ.പി.പി.വാവ മുഖ്യാതിഥിയായി.കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ചെറുവയ്ക്കൽ അർജ്ജുനൻ, ജി.സുരേന്ദ്രൻ,കാട്ടൂർ മാഹനൻ,കെ.പി.വൈ.എം സംസ്ഥാന സെക്രട്ടറി കെ.ആർ.രാജേഷ്, കെ.പി.എം.എഫ് സംസ്ഥാന പ്രസിഡന്റ് ശാന്തമ്മ യശോധരൻ,കെ.പി.എം.എസ് ജില്ലാ താലൂക്ക് യൂണിയൻ നേതാക്കളായ പത്മാലയൻ,ദിലീപ് കുമാർ,കോളിയീർ ചന്ദ്രൻ പ്രേംസാഗർ,നെയ്യാർഡാം തുളസി,സുധീർ.ഡി.ശശി, കുഴിവിള അനീഷ് സുമൃതൻ,പമ്മംകോട് ഷിബു എന്നിവർ സംസാരിച്ചു.ജില്ല ഭാരവാഹികളായി ഷിബു വലിയവേളി (പ്രസിഡന്റ്),എസ്.എസ്.അജയകുമാർ (സെക്രട്ടറി),ബിജു ഊരുപൊയ്ക (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.