
തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരം ആചരിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാർക്കും കുടുംബാംഗങ്ങൾക്കുമിടയിൽ അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയോടനുബന്ധിച്ച് നടത്തിയ ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ എസ്.യു.ടി ഹോസ്‌പിറ്റൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി വിതരണം ചെയ്‌തു.
മാതൃശിശു സംരക്ഷണത്തിൽ കേരള സർക്കാരിന്റെ അവലോകനത്തിൽ 99.03 ശതമാനം സ്കോർ കരസ്ഥമാക്കി മുൻപന്തിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. നഴ്സിംഗ് വിദ്യാർത്ഥികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായി സീനിയർ കൺസൾട്ടന്റ് നിയോനറ്റോളജിസ്റ്റുകളായ ഡോ. ക്രിസ്റ്റിൻ ഇന്ദുമതിയും ഡോ. മൃണാൾ എസ്. പിള്ളയും അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.