my-home

അക്വേറിയമുള്ള വീടുകളിൽ മഴക്കാലത്ത് പ്രധാന പ്രശ്നം എങ്ങനെ വൃത്തിയാക്കാമെന്നതും,​ എങ്ങനെ പരിചരിക്കാമെന്നതുമാണ്. കൂടുതൽ പേരും മഴക്കാലത്ത് അക്വേറിയം വൃത്തിയാക്കാൻ മടിക്കുന്നവരാണ്. ഇങ്ങനെ മടിയുള്ളവർ ചിലപ്പോൾ ശരിയായ രീതിയിലല്ല വൃത്തിയാക്കുന്നതും. എന്നാൽ ഏതൊക്കെ കാര്യങ്ങളിലാണ് മഴക്കാലത്ത് അക്വേറിയത്തിലെ മീനുകളിൽ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഒന്നാമതായി, ടാങ്കിലെ വെള്ളം എത്ര തവണ മാറ്റുന്നു എന്നതാണ് പരിഗണിക്കേണ്ടത്. മാസത്തിലൊരിക്കൽ ചെയ്യണം, മാറ്റുന്ന വെള്ളത്തിന്റെ അളവ് 30% കവിയാനും പാടില്ല. ടാപ്പിൽ നിന്നാണ് വെള്ളം എടുക്കുന്നതെങ്കിൽ പലപ്പോഴും അത് മലിനമാകാൻ സാധ്യതയുണ്ട്, ഇത് മീനുകളെ ബാധിക്കുകയും ചെയ്യും. വെള്ളത്തിലെ മലിനീകരണത്തിന്റെ അളവ് പരിശോധിക്കാൻ ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുക.

മ​ഴക്കാലത്ത് താപനില നല്ല മാറ്റം ഉണ്ടാവുന്നത് മൂലം. തെർമോസ്റ്റാറ്റ് ഉപയോഗിച്ച് ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും. ഈസി അക്വാ ഡബിൾ ഡിസ്‌പ്ലേ ഹീറ്റർ പോലെയുള്ള വിവിധ തരം ഹീറ്ററുകൾ ഉപയോഗിച്ച് തപനില ശരിയായ രീതിയിൽ ആക്കാനും സാധിക്കും.

മീനുകൾക്ക് ഭക്ഷണം നൽകുമ്പോൾ,​ മികച്ച ഫുഡുകൾ മാത്രം കൊടുക്കാൻ ശ്രമിക്കുക. മികച്ച ഫുഡുകൾ കൊടുക്കുന്നതിലൂടെ അതിന് പോഷണം കിട്ടുകയും,​ നിറം മെച്ചപ്പെടുത്താൻ സാധിക്കുകയും ചെയ്യും. മഴക്കാലത്ത് ശരിയായ രീതിയിൽ ഫുഡ് കൊടുക്കുന്നതിലൂടെ അതിന്റെ ആയുസ്സിനും ഗുണം ചെയ്യും.

ക്ലീനർ ഉപയോഗിച്ചായിരിക്കണം എപ്പോഴും അക്വേറിയം വൃത്തിയാക്കേണ്ടത്. മഴക്കാലത്ത് മുട്ടയിടുന്ന വിവിധ ഇനം മീനുകൾ ഉണ്ട്. അതുപോലെ ചെറിയ ഷഡ്പദങ്ങൾ മഴക്കാലമായതുകൊണ്ട് അക്വേറിയത്തിൽ മുട്ടയിടാൻ സാധ്യതയേറയാണ്. അങ്ങനെ വരുമ്പോൾ അക്വേറിയം പതിവായി വൃത്തികേടാവൻ സാധ്യതയുള്ളതിനാൽ അത് നീക്കം ചെയ്യേണ്ടത് പ്രധാനമാണ്. അക്വേറിയം വൃത്തിയാക്കാൻ മറീന ഡീലക്സ് ആൽഗേ മാഗിനെറ്റ് ക്ലീനർ ഉപയോഗിക്കുന്നത് നല്ലതാണ്.

ചില മീനുകൾക്ക് ശക്തമായ ഒരു ജൈവ ഘടികാരമുണ്ട്, അവ വർഷത്തിൽ ചില സമയങ്ങളിൽ മാത്രമാണ് ഇണചേരാറുള്ളൂ. മഴക്കാലത്ത് ചില മീനുകൾ മുട്ടയിടാറില്ല.