butter-unda

കു‌ഞ്ഞുങ്ങൾക്കായി എന്ത് പലഹാരമുണ്ടാക്കുമെന്നത് എല്ലാ അമ്മമാരിലുമുണ്ടാകുന്ന സംശയമാണ്. ദിവസേന ഒരേ രുചി നുണഞ്ഞാൽ ആർക്കാ മടുപ്പ് തോന്നാത്തത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ചെറിയൊരു പലഹാരമാണ് നെയ്യുണ്ട. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരത്തിൽ പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുഞ്ഞനുണ്ടയാണേലും ആൾക്ക് ഗുണങ്ങൾ ഏറെയാണ്.

ചേരുവകൾ

കപ്പലണ്ടി - 250 gm

കശുഅണ്ടി - 100 gm

നെയ്യ്

ഏലയ്ക്ക പൊടിച്ചത് - 1/4 ടീസ്പൂൺ

പഞ്ചസാര (ആവശ്യത്തിന്)

ഉപ്പ്

പാചകം ചെയ്യുന്ന വിധം

ഒരു പാനിലേയ്ക്ക് അൽപ്പം നെയ്യൊഴിച്ച് കപ്പലണ്ടിയും കശുഅണ്ടിയും മീഡിയം ഫ്ളെയിമിലിട്ട് വഴറ്റി മാറ്റി വെക്കാം. ചൂടാറിയതിനുശേഷം ഇവയെ മിക്സി ജാറിലിട്ട് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അരച്ചെടുക്കണം. അതിലേക്ക് 2 ടീസ്പൂൺ നെയ്യും 1/4 ടീസ്പൂൺ ഏലയ്ക്ക പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി വിളമ്പാം. ആവശ്യമെങ്കിൽ ഫളേവറിനുവേണ്ടി കുങ്കുമപ്പൂവും ചേർക്കാം.