bjp

ചണ്ഡിഗർ : ഹരിയാനയിൽ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയ് ഭാര്യയും മുൻ എം.എൽ.എയുമായ രേണുക ബിഷ്ണോയ്ക്കൊപ്പം ബി.ജെ.പിയിൽ ചേർന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവേശനം. നാല് തവണ എം.എൽ.എയും രണ്ട് തവണ എം.പിയുമായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തതിന് അദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു. ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനാണ്.