
നിങ്ങളിൽ പലരും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പല മാർഗങ്ങളും സ്വീകരിക്കുന്നവരാണ്. എന്നാൽ അതിനായി ഒരു എളുപ്പവഴിയിതാ. അതും വെറും 5 തരം നട്ട്സുകൊണ്ട്.
പോഷകങ്ങളുടെ ശക്തി കേന്ദ്രമെന്നറിയപ്പെടുന്നത് നട്ട്സുകളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ നട്ട്സുകൾ കൂടി കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. അതിലെ ഏറ്രവും പ്രധാനമായ നട്ട്സുകളായ ബദാം, അണ്ടിപരിപ്പ്, പിസ്ത, ബ്രസീൽ നട്ട്, വാൽനട്ട് എന്നിവയാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ടത്.
ഈ നട്ട്സുകളുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വിറ്റാമിൻ ഇ അടങ്ങിയ നട്ട്സാണ് ബദാം.അതുപോലെ ഫ്രീ റാഡിക്കൽ മൂലം നമ്മുടെ കോശങ്ങളിൽ ഉണ്ടാവുന്ന
പ്രശ്നങ്ങൾ പരിഹരിക്കാനും ഈ നട്ട്സുകൊണ്ട് സാധിക്കും. കുതിർത്തതും തൊലികളഞ്ഞതുമായ ബദാം രാവിലെ 5-6 എണ്ണം കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യും.
അണ്ടിപരിപ്പിൽ കോപ്പറിന്റെയും അയണിന്റെയും കണ്ടെന്റുകൾ കൂടുതലായതുകൊണ്ട് ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിൻ ബി 6 അടങ്ങിയതുകൊണ്ട് രക്തപ്രവാഹം പ്രോത്സാഹിപ്പിക്കുകയും ഓക്സിജൻ കോശങ്ങളിലേക്ക് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നാഡീവ്യവസ്ഥയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വിറ്റാമിൻ ബി 6 സ്ത്രീകളിലെ പിഎംഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കാനും സഹായിക്കും.
മറ്റേതൊരു നട്ട്സിനെക്കാളും ഏറ്റവും കൂടുതൽ സെലിനിയം അടങ്ങിയിട്ടുള്ളത് ബ്രസീൽ നട്ടിലാണ്. ഓരോ നട്ട്സിലും ഏകദേശം 96 mcg സെലിനിയം അടങ്ങിയിരിക്കുന്നു, ചില ഇനങ്ങൾക്ക് ഒരു നട്ടസിൽ 400 mcg വരെ ഉണ്ടാകും. ദിവസേന ഒരു പിടി ബ്രസീൽ നട്ട്സ് കഴിക്കുന്നതിലൂടെ തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും കഴിയും.
വാൽനട്ട്സിൽ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിദ്ധ്യമാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഹൃദ്രോഗം, കാൻസർ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായകമാണ്. കണ്ണ്, തലച്ചോറ്, ബീജം എന്നിവയുടെ ആരോഗ്യം നിലനിർത്താനും വാൽനട്ട് സഹായകമാണ്.