
മുംബയ് : പാൽഘർ ജില്ലയിലെ നലസോപരയിൽ നടത്തിയ റെയ്ഡിൽ 1400 കോടി വിലമതിക്കുന്ന 700 കിലോഗ്രാമിലേറെ മയക്കുമരുന്ന് മുംബയ് പൊലീസ് പിടിച്ചെടുത്തു. ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്ര് ചെയ്തു. മുംബയ് ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക്ക്സ് സെല്ലാണ് റെയ്ഡ് നടത്തിയത്. അടുത്ത കാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.