
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന എം.പി. സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെ ഇ.ഡി ചോദ്യംചെയ്തു. സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി ആഗസ്റ്റ് 8 വരെ മുംബയ് പ്രത്യേക കോടതി നീട്ടിയതിന് പിന്നാലെയാണ് ഭാര്യയ്ക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. കേസിൽ ഇ.ഡി പലതവണ റാവത്തിന്റെ ഭാര്യയുടെ പേര് പരാമർശിച്ചിരുന്നെങ്കിലും ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. റാവത്തിന്റെ അടുത്ത അനുയായികളുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.