തിരുവനന്തപുരം: ലോക മുലയൂട്ടൽ വാരാഘോഷത്തിന്റെ ഭാഗമായി പൂജപ്പുര നിയോജൻ കെയറും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചും സംയുക്തമായി ഇന്ന് നിയോത്തോൺ എന്ന മിനി മാരത്തോൺ നടത്തും. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുകയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സംഘടനകൾക്കും രാജ്യത്തിനും പ്രചോദനം നൽകി പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.

കനകക്കുന്ന് മെയിൻ ഗേറ്റിൽ നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന മാരത്തോൺ മൂന്ന് കിലോമീറ്റ‌ർ പിന്നിട്ട് കനകക്കുന്നിൽ തിരികെയെത്തും. നിയോജൻ കെയർ സീനിയർ ഓപ്പറേഷൻസ് മാനേജർ സിദ്ധാർത്ഥ് അജിത്കുമാർ,​ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ഹരികൃഷ്‌ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.