bhalavakasham

തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കല - കരകൗശല - സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ പങ്കെടുപ്പിച്ച് 'ഫെസ്റ്റ് ഒഫ് ഹാപ്പിനസ് 2022- എ മെസേജ് ടു ദി സൊസൈറ്റി' എന്ന മേള ഒരുക്കുന്നു. 7,​8 തീയതികളിൽ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് മേള.

കുട്ടികളുടേതുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ 25ഓളം പ്രദർശന സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. 7ന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്ന മേളയുടെ സമാപന സമ്മേളനം 8ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോ‌ർ‌ജും പരിപാടിയിൽ പങ്കെടുക്കും.