life-style

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരാ ഉള്ളത്. കുട്ടികളും അങ്ങനെതന്നെ. എല്ലാ കുട്ടികൾക്കും യാത്ര ചെയ്യുന്നത് ഇഷ്ടമാണ്. അതവർക്ക് പലപ്പോഴും പുതിയ കാഴ്‌ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. പഠനത്തിന്റെ തിരക്കുകളിൽ നിന്ന് മാറി എല്ലാം മറന്ന് കുട്ടികൾ സന്തോഷിക്കുന്ന സമയമാണ് കുടുംബത്തോടൊപ്പമുള്ള യാത്ര.

കുട്ടികളോടൊത്തുള്ള യാത്ര എല്ലാ അച്ഛനമ്മാർക്കും ഇഷ്ടമുള്ള കാര്യമാണ്. . യാത്രയ്ക്കായി എന്തൊക്കെ സാധനങ്ങളെടുക്കണമെന്ന ശ്രദ്ധ ആ സമയം മുതൽക്കേ അമ്മമാരിൽ ഉണ്ടാവും. യാത്ര ആരംഭിക്കുന്നതിന് മുമ്പ് കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൈകാര്യം ചെയ്യണം.

കുട്ടികളുമായി യാത്ര ചെയ്യുന്നതിന് മുന്നേ ഈ 7 കാര്യങ്ങൾ കൈയിൽ കരുതാം.

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പ്രധാനമായും കരുതേണ്ട ഒന്നാണ് മരുന്ന്. യാത്ര ചെയ്യുമ്പോൾ കുട്ടികൾക്ക് ചെറിയ അസുഖങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് സ്ഥിരമായി കുട്ടിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കൈയിൽ കുരുതേണ്ടത് ഉചിതമാണ്. കൂടാതെ, കുട്ടികളുടെ കൈകൾ വളരെ വേഗത്തിൽ വൃത്തികേട് ആവാനും സാദ്ധ്യതയുണ്ട്. കൈകഴുകാൻ സ്ഥലമില്ലെങ്കിൽ ഹാൻഡ് സാനിറ്റൈസറും വെറ്റ് വൈപ്പുകളും കയ്യിൽ കരുതുന്നത് നല്ലതാണ്.

യാത്ര ചെയ്യുമ്പോൾ ഉറപ്പായും കരുതേണ്ട ഒന്നാണ് രണ്ടോ അതിൽ കൂടുതലോ ഒഴിഞ്ഞ ബാഗുകൾ. ബാക്കിയുള്ള ഭക്ഷണമോ മാലിന്യമോ അതിൽ നിക്ഷേപിക്കാൻ സാധിക്കും. അല്ലെങ്കിൽ മുഷിഞ്ഞ വസ്ത്രങ്ങൾ കൊണ്ടുപോകാനും ഇത് ഉപയോഗിക്കാം.

യാത്ര ചെയ്യുമ്പോൾ പല കുട്ടികളും വാശി പിടിക്കാനും കരയാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് അവരുടെ പ്രിയപ്പെട്ട ഒരു കളിപ്പാട്ടം കൈയിൽ കരുതുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് കുട്ടികളിലെ സങ്കടങ്ങളുും വാശിയും ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കും.

അതുപോലെ ട്രാവൽ ജേർണൽ,​ മാഗസിൻ,​ കുട്ടികളുടെ ക്യാമറ,​ പുതിയ ഒരു കളിപ്പാട്ടം തുടങ്ങിയവ കൊണ്ടുപോകുന്നതും കുട്ടികളുമായ യാത്രയിൽ നല്ലതാണ്.