തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് പാറശാല നിയോജക മണ്ഡലം പ്രസിഡന്റും ആശ്വാസ് ട്രസ്റ്റിന്റെ മുൻ ചെയർമാനുമായ ഷാജഹാൻ കുടപ്പനമൂട് എ.എ.പിയിൽ ചേർന്നതായി എ.എ.പി സംസ്ഥാന സെക്രട്ടറി എം.എസ്. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികത്തോടനുബന്ധിച്ച് എ.എ.പി സ്ത്രീ കൂട്ടായ്മ, എ.എ.പി സാംസ്കാരിക കൂട്ടായ്മ, ത്രിവർണ്ണ യാത്ര എന്നിവ നടത്തും.ആം ആദ്മി പാർട്ടിയുടെ വനിതാ വി‌ംഗിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പ്രസ്ക്ളബിൽ നിർഭയ എന്ന പേരിൽ വനിത കൂട്ടായ്മ നടത്തും.