തിരുവനന്തപുരം:കേരള സ്റ്രേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ ഭാരവാഹി യോഗം അ‌ഡ്വ. ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.ജനങ്ങളെ അഴിമതി പഠിപ്പിക്കലാണോ കോർപ്പറേഷന്റെ ജനങ്ങളിലേക്ക് എന്ന പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു.ജില്ലാ പ്രസിഡന്റ് യു.വിനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.