തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി, ഈസ്റ്റ് ഫോർട്ട് യൂണിറ്റ് സംഘടിപ്പിക്കുന്ന 'കിഴക്കേകോട്ട വ്യാപാരോത്സവം 2022' ആരംഭിച്ചു.രണ്ടുമാസത്തെ വ്യാപാരോത്സവം മെഗാ നറുക്കെടുപ്പോടെ സമാപിക്കും.കിഴക്കേകോട്ടയ്ക്കകത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സൗജന്യ സമ്മാനക്കൂപ്പൺ ഉപഭോക്താവിന് ലഭിക്കും.സമ്മാന കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ഏകോപനസമിതി ജില്ലാ ജന:സെക്രട്ടറി വൈ.വിജയൻ,ജോസ് ആലൂക്കാസ് ഏരിയ മാനേജർ കെ.പി.ജോസഫിനും ജോസ്കോ ജുവലറി ജനറൽ മാനേജർ പി.പി.ജയിംസിനും നൽകി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ധനീഷ് ചന്ദ്രൻ അദ്ധ്യക്ഷനായ യോഗത്തിൽ വാർഡ് കൗൺസിലർ ജാനകി അമ്മാൾ,കൺവീനർ സത്ഗുണ ചന്ദ്രൻ, യൂണിറ്റ് ജനറൽ സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ സതീഷ്, ഷാഹുൽ ഹമീദ്, രമേഷ് അമ്പലനട, മുരളി, ആദിത്യ മുരുകൻ,യൂസഫ് തുടങ്ങിയവർ സംസാരിച്ചു.