തിരുവനന്തപുരം: ആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ അഖില ലോക ആദിവാസി ദിനമായ 9ന് വൈകിട്ട് 5ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഗോത്ര കലാപരിപാടികൾ സംഘടിപ്പിക്കും.ജി.സ്‌റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി,​ ജനറൽ സെക്രട്ടറി എസ്.കുട്ടപ്പൻകാണി തുടങ്ങിയവർ പങ്കെടുക്കും.കലാപരിപാടിക്ക് മുന്നോടിയായി പാളയം സ്ക്വയറിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഘോഷയാത്രയും നടക്കും.