തിരുവനന്തപുരം:കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ.സി,​ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരാണ് അപേക്ഷിക്കേണ്ടത്. യൂണിയൻ പ്രതിനിധികൾ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം സ‌ർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,​അംഗത്വ പാസ് ബുക്ക്,​ ആധാ‌ർ,​ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്,​റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സമ‌ർപ്പിക്കണം. അപേക്ഷയിലോ രജിസ്ട്രേഷൻ രേഖകളിലോ പേര്,​ മേൽവിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്,​കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ 31ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും.