pak-minorities

ന്യൂഡൽഹി : പാകിസ്ഥാനിലെ പീ‌ഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് മെ‌ഡിസിൻ പരിശീലിക്കാൻ അവസരം നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ. 2014 ‌ഡിസംബർ 31ന് മുമ്പ് രാജ്യത്ത് തിരിച്ചെത്തി ഇന്ത്യൻ പൗരത്വം സ്വീകരിച്ചവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ചുരുക്കപ്പട്ടികയിൽ വരുന്നവർക്ക് പരീക്ഷകൾ എഴുതാനുള്ള അവസരം ലഭിക്കും. ഇതിനായി എൻ.എം.സി ജൂണിൽ ഒരു വിദഗ്ദ്ധസംഘം രൂപീകരിച്ചിരുന്നു.