
ആൽക്കഹോൾ കണ്ടെന്റ് കുറവെന്ന കാരണത്താൽ ബിയറിനെന്നും സ്വീകാര്യത കൂടുതലാണ്. വീര്യം കുറവെന്നതിനാൽ തന്നെ പതിവായി ബിയർ കുടിക്കുന്നവരും നമുക്കിടയിലുണ്ട്. ജനപ്രിയമായ പാനീയമെന്നതിനപ്പുറം ബിയറുകൾക്ക് ദൂഷ്യഫലങ്ങളുമുണ്ട്. സ്ഥിരമായ ബിയർ ഉപയോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ അടിവയറ്റിലെ കൊഴുപ്പ് അമിതവണ്ണമായി മാറാം. ഇത് ശരീരത്തിന് ദോഷകരമാകുകയും ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യാം. എന്നാൽ ദോഷത്തോടൊപ്പം ഗുണങ്ങളും ബിയർ കുടിക്കുന്നതുമൂലം ശരീരത്തിനുണ്ടാകുന്നുണ്ട്. 2021 ൽ നടത്തിയ പഠനത്തിൽ ബിയർ കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു. മദ്യത്തിനൊപ്പം കൂട്ടാമെങ്കിലും ബിയർ അത്ര അപകടകാരിയല്ല. ബിയർ നിയന്ത്രിതമായി കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്.
ഗുണങ്ങൾ എന്തെല്ലാം
ജങ്ക് ഫുഡ് കഴിക്കുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിയര്‍ ഉപയോഗിക്കുന്നത് വഴി സാധിക്കും. ബിയര്‍ ഉപയോഗിക്കുന്നത് മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അളവ് ആവശ്യമായ തോതില്‍ നിലനിര്‍ത്താനും അന്നനാളത്തിന് കരുത്ത് പകരാനും സഹായിക്കുന്നു.
ബിയര്‍ ശാരീരിക വ്യവസ്ഥയെ ഉത്തേജിപ്പിച്ച് എച്ച്.ഡി.എല്‍ ലെവല്‍ ഉയര്‍ത്താന്‍ സഹായിക്കും.
ബിയറുകളിൽ ഫൈറ്റോകെമിക്കലുകളുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മിതമായ ഇതിൻ്റെ ഉപയോഗം കിഡ്നിയിൽ കല്ലുകൾ ഉണ്ടാവുന്നത് കുറയ്ക്കാൻ സഹായിക്കും.