എല്ലാ മാതാപിതാക്കളും പറയുന്ന കാര്യമാണ് കുട്ടികളിൽ മെബൈൽ ഫോണിന്റെ ഉപയോഗം കൂടിയത് കൊവിഡ് മഹാമാരിക്ക് ശേഷമാണെന്നത്. അതൊരർത്ഥത്തിൽ തെറ്റാണ് കാരണം കൊവിഡിന് മുൻപും കുട്ടികളിൽ ഫോണിന്റെ ഉപയോഗം നല്ല രീതിയിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് വന്നപ്പോൾ ഒരു പരിധിവരെ മൊബൈൽ വളരെ ഗുണം ചെയ്തുവെങ്കിലും അത്ര തന്നെ ദോഷവുമുണ്ടാക്കിയിട്ടുണ്ട്.
സ്‌മാർട്ട്‌ഫോണുകൾ/, ടാബ്‌ലെറ്റുകൾ തുടങ്ങിയവ ഇന്നത്തെ കുട്ടികൾക്ക് പഠനത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഓൺലൈൻ ലോകത്തിന് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അത് കുട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. സോഷ്യൽ മീഡിയയുടെ നിരുത്തരവാദപരമായ ഉപയോഗം കുട്ടികളെ ദോഷകരമായ പ്രവണതകളിലേക്ക് നയിക്കും.
കുട്ടികളുടെ ഫോൺ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതാണ് ഇന്നത്തെ രക്ഷിതാക്കളുടെ ആശങ്ക. അതിന് വേണ്ടി പല വഴികളും തേടുന്നുണ്ട്. കുട്ടികളുടെ ഫോൺ അഡിക്ഷൻ മാറ്റാൻ ഈ മാർഗങ്ങൾ ഒന്നു ശ്രമിച്ചു നോക്കാം.
സമൂഹ മാദ്ധ്യമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം കുടുംബ മാദ്ധ്യമ പദ്ധതി തയ്യാറാക്കുക എന്നതാണ്.