health

പഴങ്കഞ്ഞിയുടെ സ്വാദ് ഏതൊരു മലയാളിക്കും വളരെയധികം പ്രിയപ്പെട്ടതാണ്. നമ്മുടെ പൂർവീകർക്ക് നല്ല ആയുസ് ഉണ്ടായിരുന്നതിനു കാരണം അവരുടെ ആരോഗ്യ സംരക്ഷണം തന്നെയായിരുന്നു. മായമില്ലാത്ത ഭക്ഷണം അവരുടെ ഓരോ ദിനങ്ങളേയും സ്വാധീനിച്ചിട്ടുമുണ്ട്. ഊർജ്ജസ്വലരായി അദ്ധ്വാനിക്കാൻ കഴിഞ്ഞിരുന്നരും അവരുടെ ആഹാരരീതി കൊണ്ടുതന്നെയാണ്. ദഹനം സുഗമമാക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമില്ലായെന്ന് പറയാം. ചോറിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ അത് അമിതവണ്ണത്തിനും വയ‌ർ ചാടുന്നതിനും കാരണമാകും. എന്നാൽ പഴകിയ ചോറ് കഴിക്കുന്നതിലൂടെ അതിലെ സ്റ്റാർച്ച് റിട്രോഗ്രേഡേഷൻ എന്ന പ്രവർത്തനത്തിന് വിധേയമാവുകയും ഇത് ദഹിക്കുന്ന സ്റ്റാർച്ചിനെ റെസിസ്റ്റന്റ് സ്റ്റാർച്ചാക്കി മാറ്റുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ ഷുഗർ കൂടാതിരിക്കാനും അതോടൊപ്പം തടി കൂടാതിരിക്കാനും സഹായിക്കും.

ഗുണങ്ങളേറെയാണ്

എങ്ങനെ തയ്യാറാക്കാം

മിച്ചംവരുന്ന ചോറ് മൺചട്ടിയിലേയ്ക്ക് മാറ്റി തണുത്തവെള്ളം ഒഴിക്കുക. അതിലേയ്ക്ക് ചുവന്നുള്ളിയും പച്ചമുളകും ചതച്ചിടാം. ആവശ്യമെങ്കിൽ അല്പം തൈരും ചേ‌ർക്കാം. പിറ്റേന്ന് രാവിലെ ചുട്ട ചമ്മന്തിയോ ഉണക്കമീനോ കാന്താരിയോ കൂട്ടി സ്വാദിഷ്ഠമായ പഴങ്കഞ്ഞി കുടിക്കാം.