തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനാണ് കേന്ദ്ര സ‌ർക്കാർ നീക്കമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.സുബോധൻ പറഞ്ഞു. പഴയ ഉച്ചക്കട പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസി‌‌ഡന്റ് വി.ആ‌ർ. പ്രതാപൻ, വി.ഭുവനചന്ദ്രൻ, ജി. സുധാ‌ർജ്ജുനൻ, വട്ടവിള വിജയൻ, വി.ശ്രീധരൻ നായർ, പൊഴിയൂർ ജോൺസൺ, രാജേന്ദ്രൻ നായർ, വെള്ളനാട് ശ്രീകണ്‌ഠൻ, വിനോദ് സെൻ, ജോസ് ഫ്രാങ്ക്ളിൻ, ഡേവിഡ് മേരി, സന്തോഷ് രാജ്, ഗീത സുരേഷ്, ശരത്, അരുൺ ദേവ്, ലൈല, മേഴ്സി, ഷിറാഫിൻ, രത്നരാജ്, ഡെൽസൺ സി. സാബു തുടങ്ങിയവർ പങ്കെടുത്തു.