
തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശങ്ങളും ആനുകൂല്യങ്ങൾ നിഷേധിച്ചതിന്റെ 72ാം വാർഷികമായ നാളെ കൗൺസിൽ ഒഫ് ദളിത് ക്രസ്ത്യൻസ് (സി.ഡി.സി), കേരള കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് (കെ.സി.ബി.സി), കേരള ക്രസ്ത്യൻ ചർച്ചസ് (കെ.സി.സി) എന്നീ സംഘടനകൾ സെക്രട്ടേറിയറ്റിലും കോട്ടയം പഴയ പൊലീസ് മൈതാനത്തും, കണ്ണൂർ കളക്ടറേറ്റിലും ധർണ നടത്തുമെന്ന് സി.ഡി.സി ജനറൽ കൺവീനർ വി.ജെ. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാഷണൽ കൗൺസിൽ ഒഫ് ദളിത് ക്രസ്ത്യൻസ് (എൻ.സി.ഡി.സി), കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ), നാഷണൽ ക്രസ്ത്യൻ ചർച്ചസ് ഇൻ ഇന്ത്യ (എൻ.സി.സി.ഐ) എന്നീ സംഘടനകൾ സംയുക്തമാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്.
ഗവ.ഫാം വർക്കേഴ്സ് യൂണിയൻ പണിമുടക്ക്
തിരുവനന്തപുരം: ഫാം തൊഴിലാളികളുടെ ശമ്പളപരിഷ്കരണം തടഞ്ഞുവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ഗവ.ഫാം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) 24ന് പണിമുടക്കുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എ.എ.ഹക്കിം അറിയിച്ചു. ഐ.എൻ.ടി.യു.സിയും പണിമുടക്കും