
സിംഗപ്പൂർ: സ്വാതന്ത്ര്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ ആദരിച്ച് സിംഗപ്പൂർ.
1943ൽ നേതാജി ''ഡൽഹി ചലോ'' മുദ്രാവാക്യം വിളിച്ച സിംഗപ്പൂരിലെ പ്രസിദ്ധമായ പടാംഗ് എന്ന ഹരിത കേന്ദ്രത്തെ 75-ാമത് ദേശീയ സ്‌മാരകം ആയി ഇന്നലെ സിംഗപ്പൂർ പ്രഖ്യാപിച്ചു.
57-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
1800 മുതൽ നിലനിൽക്കുന്ന പഴക്കമേറിയ മൈതാനമാണിത്.
തിനായിരക്കണക്കിന് ഐ.എൻ.എ സൈനികരെ അഭിസംബോധന ചെയ്ത് നേതാജി പ്രസംഗിച്ച ഈ സ്മാരകം ദേശീയ, ചരിത്ര, സാമൂഹിക പ്രസക്തിയുള്ളതാണ്. നേതാജി ഝാൻസിറാണി റെജിമെന്റ് സ്ഥാപിച്ചതും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ ഇന്ത്യയിൽ നിന്നും വിഭവ സമാഹരണത്തിന് ആഹ്വാനം ചെയ്തതും ഇവിടെ വച്ചാണ്. സിംഗപ്പൂരിലെ ഇന്ത്യക്കാർക്ക് വൈകാരിക പ്രതിപത്തിയുള്ള സ്ഥലമാണ് പടാംഗ്.
പ്രാദേശിക നൃത്തവും സംസ്കാരിക പ്രദർശനവും പ്രഖ്യാപനച്ചടങ്ങിൽ ഉണ്ടായിരുന്നു.