തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം തിരുമല ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഡോ.പൽപ്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസി‌ഡന്റ് ‌ഡോ.എ.ജി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ മുഖ്യ പ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായി ഡോ.എ.ജി.രാജേന്ദ്രൻ (പ്രസിഡന്റ്),കെ.വി.വാസുദേവൻ (വൈസ് പ്രസിഡന്റ്), പി.എം.രവീന്ദ്രൻ (സെക്രട്ടറി), എം.ജയചന്ദ്രൻ(യൂണിയൻ കമ്മിറ്റി മെമ്പർ), എൻ.സോമരാജൻ, കെ.പി.വിജയമ്മ,പി.വിക്രമൻ, എസ്.ശശിധരൻ,ജെ.പ്രേംനാഥ്, എം.രവീന്ദ്രൻ,പ്രസാദ് ശങ്കരൻ (കമ്മിറ്റി അംഗങ്ങൾ),കെ.കെ.മോഹനൻ,വി.വേണുഗോപാൽ,എം.കെ.സോമൻ (പഞ്ചായത്ത് കമ്മിറ്രി) എന്നിവരെ തിരഞ്ഞെടുത്തു.