raju-srivasthava

ന്യൂഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയഘാതമുണ്ടായി കുഴഞ്ഞുവീണ സ്റ്റാൻ‌ഡ് അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവയെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചു.

ട്രെഡ് മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായത്. രാജു കുഴഞ്ഞുവീഴുന്നത് കണ്ട ട്രെയിനർ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. രണ്ടുതവണ സി.പി.ആർ നൽകി. അടിയന്തര ആൻജിയോഗ്രാഫിക്ക് വിധേയനാക്കി. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

'ദ ഗ്രേറ്റ് ഇന്ത്യൻ ലാഫ്റ്റർ ചലഞ്ച്' എന്ന തമാശ പരിപാടിയോടെയാണ് 58കാരനായ രാജു ശ്രീവാസ്തവ ശ്രദ്ധേയനായത്. നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മൂന്നാം സീസൺ മത്സരാർത്ഥിയായിരുന്ന അദ്ദേഹം നിലവിൽ ഉത്തർപ്രദേശിലെ ഫിലിം ഡെവലപ്മെന്റ് കൗൺസിൽ ചെയർമാനാണ്.