mili
f

ശ്രീ​ന​ഗ​ർ​:​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ,​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ജ​മ്മു​-​കാ​ശ്‌​മീ​രി​ലെ​ ​സൈ​നി​ക​ ​ക്യാ​മ്പി​ൽ​ ​ചാ​വേ​റാ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​ ​ല​ഷ്‌​ക​ർ​ ​ഭീ​ക​ര​രെ​ ​ചെ​റു​ത്ത​ ​നാല് സൈ​നി​ക​ർ​ക്ക് ​വീ​ര​മൃ​ത്യു.​ ​ക്യാ​മ്പി​ന്റെ​ ​വേ​ലി​ ​ചാ​ടി​ക്ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ര​ണ്ട് ​ഭീ​ക​ര​രെ​ ​സൈ​നി​ക​ർ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​വ​ധി​ച്ചു.​ ​സു​ബേ​ദാ​ർ​ ​രാ​ജേ​ന്ദ്ര​ ​പ്ര​സാ​ദ്,​ ​റൈ​ഫി​ൾ​മാ​ൻ​മാ​രാ​യ​ ​മ​നോ​ജ് ​കു​മാ​ർ,​ ​ല​ക്ഷ്‌​മ​ണ​ൻ, നി​ശാന്ത് മാലി​ക്ക് ​ ​എ​ന്നി​വ​രാ​ണ് ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ത്. ഒരു സൈനി​കന് പരി​ക്കേറ്റു.
2016​ൽ​ ​ഉ​റി​യി​ലും​ 2018​ൽ​ ​സ​‌​ൻ​ജ്വാ​നി​ലും​ ​സൈ​നി​ക​ ​ക്യാ​മ്പു​ക​ളി​ൽ​ ​പാ​ക് ​ഭീ​ക​ര​ർ​ ​ന​ട​ത്തി​യ​ ​ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന് ​സ​മാ​ന​മാ​യി​ ​ര​ജൗ​രി​ ​ജി​ല്ല​യി​ലെ​ ​പ​ർ​ഗാ​ൽ​ ​സൈ​നി​ക​ ​ക്യാ​മ്പി​ലാ​ണ് ​ഭീ​ക​ര​ർ​ ​ഇ​ന്ന​ലെ​ ​ആ​ക്ര​മ​ണ​ത്തി​ന് ​ശ്ര​മി​ച്ച​ത്.​ ​ക്യാ​മ്പി​ന്റെ​ ​വേ​ലി​ ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ര​ണ്ട് ​ഭീ​ക​ര​രെ​ ​കാ​വ​ൽ​ ​നി​ന്ന​ ​സൈ​നി​ക​ർ​ ​ത​ട​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ഭീ​ക​ര​ർ​ ​വെ​ടി​വ​ച്ച​പ്പോ​ൾ​ ​സൈ​നി​ക​ർ​ ​തി​രി​ച്ച​ടി​ച്ചു.​ ​മൂ​ന്ന് ​മ​ണി​ക്കൂ​റോ​ളം​ ​നീ​ണ്ട​ ​വെ​ടി​വ​യ്‌​പ് ​ര​ണ്ട് ​ഭീ​ക​ര​രെ​യും​ ​വ​ധി​ച്ച​തോ​ടെ​യാ​ണ് ​അ​വ​സാ​നി​ച്ച​ത്.​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സേ​ന​ ​ക്യാ​മ്പി​ൽ​ ​എ​ത്തി​യി​ട്ടു​ണ്ട്.
ബു​ധ​നാ​ഴ്ച​ ​ബ​ദ്ഗാ​മി​ലെ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​കൊ​ടും​ഭീ​ക​ര​ൻ​ ​ല​ത്തീ​ഫ് ​റാ​ഥോ​ർ​ ​അ​ട​ക്കം​ ​മൂ​ന്ന് ​ല​ഷ്‌​ക​ർ​ ​ഭീ​ക​ര​രെ​ ​വ​ധി​ച്ചി​രു​ന്നു.​ ​കാ​ശ്‌​മീ​രി​ ​പ​ണ്ഡി​റ്റ് ​രാ​ഹു​ൽ​ ​ഭ​ട്ട്,​ ​ടി​ക് ​ടോ​ക് ​താ​രം​ ​അ​മ്രീ​ൻ​ ​ഭ​ട്ട് ​എ​ന്നി​വ​രെ​ ​വ​ധി​ച്ച​തി​ൽ​ ​ല​ത്തീ​ഫി​ന് ​പ​ങ്കു​ണ്ട്.​ ​ജ​മ്മു​കാ​ശ്മീ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​റ​ദ്ദാ​ക്കി​യ​തി​ന്റെ​ ​മൂ​ന്നാം​ ​വാ​ർ​ഷി​ക​ത്തി​ന് ​(​ ​ആ​ഗ​സ്റ്റ് 5​ ​)​​​ ​പി​ന്നാ​ലെ​യാ​ണ് ​ആ​ക്ര​മ​ണം.

2016 സെപ്റ്റംബർ 18. ഉറി സൈനിക ആസ്ഥാനത്ത് ജയ്ഷെ ഭീകരാക്രമണം- 18 സൈനികർക്ക് വീരമൃത്യു.

2018 ഫെബ്രുവരി 10 - സൻജ്വാൻ സൈനിക ക്യാമ്പിൽ ജയ്ഷെ ഭീകരാക്രമണം- 6 സൈനികർക്ക് വീരമൃത്യു

സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണ

സാദ്ധ്യത ; ഡൽഹിയിൽ ജാഗ്രത

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ലഷ്‌കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾ ഡൽഹിയിലും മറ്റ് പ്രമുഖ

കേന്ദ്രങ്ങളിലും ആക്രമണം നടത്തുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രത. സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഡൽഹിയിൽ വിമാനത്താവളം, മെട്രോ, റെയിൽവേ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കനത്ത കാവലുണ്ട്. നേതാക്കളുടെ സുരക്ഷയും വർദ്ധിപ്പിച്ചു.

രഹസ്യാന്വേഷണ ഏജൻസി കേന്ദ്രസർക്കാരിന് നൽകിയ പത്ത് പേജുള്ള റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വധിച്ചതും ഉദയ്‌പൂരിലും അമരാവതിയിലും നടന്ന സംഭവങ്ങളും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ ആക്രമണത്തിന് ജെയ്‌ഷെ, ലഷ്‌കർ ഭീകരർക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐ സഹായമുണ്ട്. ഡ്രോണുകളും പാരാഗ്ലൈഡറുകളും ആക്രമണത്തിന് ഉപയോഗിച്ചേക്കും. ബി. എസ്. എഫിന് ജാഗ്രതാ നിർദ്ദേശം. ഭീകര സെല്ലുകൾ നിരീക്ഷണത്തിലാണ്.

ആഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ ജനങ്ങളെ കർശനമായി പരിശോധിക്കും. ഡൽഹിയിൽ അഫ്ഗാൻ ചേരികളിലും അഭയാർത്ഥി പ്രദേങ്ങളിലും നിരീക്ഷണം കർശനമാക്കും. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും മറ്റും കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. ഡൽഹി മെട്രോയിൽ യാത്രക്കാർക്ക് രണ്ട് പരിശോധന