
ഗുരുഗ്രാം : ഗുരുഗ്രാമിലെ സിവിൽ ലെയ്ൻസ് മേഖലയിൽ പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും ഗുരുതര പരിക്കുകൾ ഉണ്ട്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. വീട്ടുജോലി ചെയ്ത് ജീവിക്കുന്ന യുവതി ഹൗസിംഗ് സൊസൈറ്റിക്ക് സമീപത്തു കൂടി നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഉടമസ്ഥനായ വിനീത് ചിങ്കാര പിറ്റ് ബുള്ളുമായി നടക്കാനിറങ്ങിയപ്പോൾ നായയുടെ തുടൽ അഴിഞ്ഞതിനെ തുടർന്ന് യുവതിയെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ലക്‌നൗവിൽ 82കാരി വീട്ടിൽ വളർത്തുന്ന പിറ്റ് ബുളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 1991ലെ യു.കെയിലെ അപകടകാരികളായ വളർത്തുനായ്ക്കളുടെ പട്ടികയിൽ പെട്ടതാണ് പിറ്റ് ബുൾ.