
ശ്രീനഗർ : ജമ്മു-കാശ്മീരിലെ അനന്ത്നാഗിൽ പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെ ഭീകരർ വെടിവച്ചു. വെടിവയ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. തുടർന്ന് പ്രദേശം ഉപരോധിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തതായി കാശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജമ്മു-കാശ്മീരിലെ സൈനിക ക്യാമ്പിൽ ചാവേറാക്രമണത്തിനെത്തിയ ലഷ്കർ ഭീകരരെ ചെറുത്ത നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു.  സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ മനോജ് കുമാർ, ലക്ഷ്മണൻ, നിശാന്ത് മാലിക്ക്  എന്നിവരാണ് വീരമൃത്യു വരിച്ചത്.