തിരുവനന്തപുരം:ചിത്രകാരൻ ബി.ഡി.ദത്തൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം 'കലിയും കാലവും' 22 മുതൽ 31 വരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. 22ന് വൈകിട്ട് 5.30 ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ട‌ർ ബിജു പ്രഭാകർ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഫൈൻ ആർട്സ് കോളേജ് മുൻ പ്രിൻസിപ്പൽ അജയകുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സൂര്യകൃഷ്ണമൂർത്തി മുഖ്യാതിഥിയാകും. ആർട്ട് ക്രിട്ടിക്ക് എം.എൽ.ജോണി, മുൻ ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ബി.ഡി.ദത്തൻ എന്നിവർ ചടങ്ങിൽ സംസാരിക്കും.