തിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സ്ഥാപനങ്ങളിൽ മൂന്നുദിവസത്തെ സ്വാതന്ത്യദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. തിരുവനന്തപുരം അതിരൂപത സഹായ മെത്രോപൊലീത്ത ഡോ.മാത്യൂസ് മാർ പോളികർപ്പോസ് ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കാമ്പസിൽ ഒരു വർഷമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾ നാളെ സമാപിക്കും.