
മുംബയ് : മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കഴിഞ്ഞ ദിവസം നാടുകാണാനെത്തിയ അതിഥിയെ കണ്ട് പരിസരവാസികൾ ഭയന്നു. എട്ടടി നീളമുള്ള മുതലയാണ് ജനവാസ മേഖലയിലിറങ്ങി നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പിന്നീട് മുതലയെ പിടികൂടി. കനത്ത മഴയ്ക്ക് പിന്നാലെയാണ് മുതല ഒഴുകിയെത്തിയത്. ശിവപുരിയിലെ പഴയ ബസ്റ്റ് സ്റ്റാനിനടുത്തുള്ള കോളനിയിൽ പുലർച്ചെ കണ്ടെത്തുകയായിരുന്നു. ഉടനെ മാധവ് ദേശീയോദ്ധ്യാനത്തിലെ രക്ഷാസംഘം എത്തി മുതലയെ പിടികൂടുകയായിരുന്നു. പിന്നീട് മുതലയെ സംഖ്യ സാഗർ തടാകത്തിൽ വിട്ടു. ശനിയാഴ്ചയും മഴ തുടർന്നതോടെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.