jammu-accident

ശ്രീനഗർ : ജമ്മു-കാശ്മീരിൽ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ആറ് പൊലീസുകാർ കൊല്ലപ്പെട്ടു. 32ലേറെ പേർക്ക് പരിക്കേറ്റു. ബ്രേക്ക് തകരാർ കാരണം അനന്തനാഗ് ജില്ലയിലെ ചന്ദൻവാരിയിലാണ് അപകടം സംഭവിച്ചത്. അമർനാഥ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരക്ഷാ സേനാംഗങ്ങൾ പഹൽഗാമിലേയ്ക്ക് സഞ്ചരിച്ച ബസിൽ 41 പേർ ഉണ്ടായിരുന്നു. ഇതിൽ 39 പേർ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും രണ്ട് പേർ ജമ്മു-കാശ്മീർ പൊലീസുമായിരുന്നു. പരിക്കേറ്റവരെ ചികിത്സക്കായി എയർ ലിഫ്റ്റ് ചെയ്തതായി കാശ്മീർ മേഖല പൊലീസ് ട്വീറ്റ് ചെയ്തു. സംഭവസ്ഥലത്തേക്ക് 19 ആംബുലൻസുകൾ എത്തുകയും രക്ഷാ ദൗത്യം നടത്തുകയും ചെയ്തു. മൃതദേഹങ്ങൾ പഹൽഗം സിവിൽ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.