തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാ‌ജീവ് മണ്ണാളി പതാക ഉയർത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ.അനൂപ് ചന്ദ്രൻ പൊതുവാൾ, സീനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ ഡോ.കെ. പി. പൗലോസ്,​ സീനിയർ കൺസൾട്ടന്റ് ​ ജനറൽ മെഡിസിൻ ഡോ. രമേശൻ പിള്ള,​ കാർഡിയോ വാസ്കുലാർ സർജൻ ഡോ.ഉണ്ണികൃഷ്ണൻ,​ ജനറൽ സർജൻ ഡോ. ജെയിംസ്,​ ചീഫ് ലെയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ,​ സെക്യൂരിറ്റി ഓഫീസർ ജേക്കബ് സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.