തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ തുക കാലാനുസൃതമായി വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈമറി സ്കൂൾ പ്രധാന അദ്ധ്യാപകരുടെ സംഘടനയായ കെ.പി.പി.എച്ച്.എ തിരുവോണനാളിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവസിക്കും.ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഒാഫീസിനു മുന്നിൽ 20ന് ധർണ നടത്തുമെന്ന് പ്രസിഡന്റ് പി.കൃഷ്ണകുമാർ,ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ അറിയിച്ചു.