തിരുവനന്തപുരം:തിരുവനന്തപുരം സി.ഇ.ടിയിലെ മെക്കാനിക്കൽ,​ഓട്ടോ മൊബൈൽ,​കമ്പ്യൂട്ടർ സയൻസ്,​ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളുടെ എൻ.ബി.എ അക്രഡിറ്റേഷൻ മൂന്നു വർഷത്തേയ്ക്ക് കൂടി നീട്ടി.യു.കെ ആസ്ഥാനമായ ബ‌ർമ്മിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയുമായി ചേർന്ന് ട്വിന്നിംഗ് പ്രോഗ്രാമിനുള്ള ധാരണാപത്രത്തിൽ സി.ഇ.ടി കോളേജ് ഒപ്പുവച്ചു.തിരഞ്ഞെടുക്കപ്പെട്ട വി‌ദ്യാർത്ഥികൾക്ക് ട്വിന്നിംഗ് പ്രോഗ്രാമിലൂടെ ബർമ്മിംഗ്ഹാം യൂണിവേഴ്സിറ്രിയിൽ പഠിക്കാനുള്ള അവസരം ലഭിക്കുമെന്നും അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും സി.ഇ.ടി കോളേജ് പ്രിൻസിപ്പൽ ഡോ.വി.ശ്യാം പ്രകാശ് പത്രസമ്മേളനത്തിൽ പറഞ്ഞു.