തിരുവനന്തപുരം:പെൻഷൻ പദ്ധതി കേരള ബാങ്ക് വഴി നടപ്പിലാക്കണമെന്നും നിറുത്തലാക്കിയ ഡി.എ പുനസ്ഥാപിച്ച് ന്യായമായ പെൻഷൻ അനുവദിക്കണമെന്നും മുൻ എം.എൽ.എ വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.​ സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ.കരകുളം കൃഷ്ണപിള്ള,​സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി എം.പി.സാജു,​ ജനറൽ സെക്രട്ടറി കെ.രാജീവൻ,​ വർക്കിംഗ് പ്രസിഡന്റ് കെ.രാമക‌ൃഷ്ണൻ,​വൈസ് പ്രസിഡന്റുമാരായ മൂസാ പന്തീരാകാവ്,​വി.വിജയകുമാർ,​ട്രഷറർ വി.കെ.ജോൺസൺ,​സെക്രട്ടറി സുശീല മണി,​ കെ.ബാലചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.