p

കോട്ടയം: റിയോ ഒളിമ്പിക്സിലെ മെഡൽ ജേതാക്കളായിരുന്ന പി.വി. സിന്ധു,​ സാക്ഷി മല്ലിക് തുടങ്ങിയവർക്ക് വിദേശ മലയാളി വ്യവസായി സെബാസ്റ്റ്യൻ മുക്കാട്ട് (ജോച്ചൻ മുക്കാടൻ)​ നേതൃത്വം നല്കുന്ന ​ മുക്കാടൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാരിതോഷികം നല്കുവാൻ 2016-ൽ സംഘടിപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ട് ഉയ‌ർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പരിശോധനയിൽ വെളിപ്പെട്ടു.

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വച്ച് മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പാരിതോഷികം നല്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. സെബാസ്റ്റ്യൻ മുക്കാട്ടിനെതിരെ പരാതികളുയർന്ന സാഹചര്യത്തിലാണ് ഇതെന്ന വിധത്തിൽ അന്ന് പത്രവാർത്തകൾ വരികയും ചെയ്തു.

ട്രസ്റ്റിനെക്കുറിച്ചും തന്നെക്കുറിച്ചും ചില തത്പരകക്ഷികൾ പ്രചരിപ്പിച്ച വ്യാജവിവരങ്ങളാണ് അത്തരം ധാരണയ്ക്ക് ഇടയാക്കിയതെന്നു ചൂണ്ടിക്കാട്ടിയ സെബാസ്റ്റ്യൻ മുക്കാട്ട് കോടതിയിൽ ഇത് ചോദ്യം ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനെതിരെ കേസുകളോ വിവാദങ്ങളോ ഇല്ലെന്നു വെളിപ്പെട്ടത്. പിന്നീട് മുക്കാടൻ ട്രസ്റ്റ് തന്നെ ഏർപ്പെടുത്തിയ റിയോ പാരാലിമ്പിക്സ് മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം 2017 ജനുവരി 20 ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തന്നെ വിതരണം ചെയ്തുവെന്നും സെബാസ്റ്റ്യൻ മുക്കാട്ട് വിശദീകരിച്ചു.