terror-threat

മുംബയ് : മഹാരാഷ്ട്രയുടെ റൈഗാ‌ഡ് ജില്ലയിൽ ഹരിഹരേശ്വർ തീരത്തിനടുത്ത് സംശയാസ്പദമായി കണ്ടെത്തിയ ബോട്ടിൽ മൂന്ന് എ.കെ-47 റൈഫിളുകളും സ്ഫോടക വസ്തുക്കളും ബുള്ളറ്റുകളും കണ്ടെടുത്തു. പൊലീസ് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ബോട്ട് ഓസ്ട്രേലിയൻ ദമ്പതിമാരുടേതാണെന്നും എൻജിൻ തകരാറു കാരണമാണ് ബോട്ട് ഉപേക്ഷിച്ചതെന്നും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. പ്രത്യക്ഷത്തിൽ ഭീകര ബന്ധമൊന്നും കാണുന്നില്ലെങ്കിലും ആയുധങ്ങൾ സൂക്ഷിച്ചതെന്തിനെന്ന് വ്യക്തമല്ല. കേന്ദ്ര ഏജൻസികളോട് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യബന്ധനം നടത്തുന്നവരാണ് മുംബയിൽ നിന്ന് 190 കിലോ മീറ്റർ അകലെയുള്ള തീരത്ത് ബോട്ട് കണ്ടത്.