sasitharoor

തിരുവനന്തപുരം: എന്ത് ചിന്തിക്കണമെന്നല്ല എങ്ങനെ ചിന്തിക്കണമെന്നാണ് കുട്ടികളെ സ്കൂളിൽ പഠിപ്പിക്കേണ്ടതെന്ന് ശശി തരൂർ എം.പി പറഞ്ഞു.രാജീവ് ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി,പ്ലസ്‌ ടു പരീക്ഷകളിലെ വിജയികൾക്കുള്ള ഡി.സി.സിയുടെ വിദ്യാനിധി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിൽ ദിവസവും പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാവുകയാണ്. അത്തരം ചിന്തകളെ സ്കൂളുകൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഡി.ജി.പി അലക്സാണ്ട‌ർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി പ്രസി‌ഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വി.എസ്.ശിവകുമാർ,വർക്കല കഹാർ,ജി.എസ്.ബാബു,കെ.മോഹൻകുമാർ,കെ.വി അഭിലാഷ്,വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു.