തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് വിതരണം നടത്തും.സെപ്തംബർ 18ന് വൈകിട്ട് 4ന് കൈതമുക്ക് ശ്രീനാരായണ ഷഷ്ട്യബ്ദപൂർത്തി സ്മാരക മന്ദിരത്തിൽ മന്ത്രി വി.ശിവൻകുട്ടി അവാർഡ് വിതരണം നിർവഹിക്കും.യൂണിയന്റെ പരിധിയിൽ വരുന്ന ശാഖകളിലെ എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ കുട്ടികളുടെ മാർക്ക് ലിസ്റ്റ് ആഗസ്റ്റ് 30നകം യൂണിയൻ ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.