
കൊച്ചി: രണ്ട് പതിറ്റാണ്ടിലേറെയായി ദശലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കി ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ താരരാജാവായി വാഴുന്ന ഹോണ്ട ആക്‌ടീവയ്ക്ക് പ്രീമിയം എഡിഷൻ. 75,400 രൂപ ഡൽഹി എക്‌സ്‌ഷോറൂം വിലയുമായി ആക്‌ടീവ പ്രീമിയം എഡിഷൻ കഴിഞ്ഞവാരം വിപണിയിലെത്തി.
രൂപകല്‌പനയിലും ടെക്‌നോളജിയിലും വൻ മാറ്റങ്ങളുമായാണ് പുതിയതാരത്തിന്റെ വരവ്. മുന്നിൽ സുവർണനിറത്തിൽ 'ഹോണ്ട" മാർക്കിംഗ് കാണാം. വശങ്ങളിൽ 3ഡി ആക്‌ടീവ എംബ്ളവും സ്വർണനിറത്തിൽ തിളങ്ങുന്നു. വശങ്ങളിലും വീലിലുമെല്ലാം പ്രീമിയം എഡിഷന്റെ ഈ തിളക്കം കാണാം.
ഡാഷിലും സീറ്റുകളിലും തൂവിയിട്ടുള്ള ബ്രൗൺനിറമാണ് മറ്റൊരു ആകർഷണം. ഇതോടൊപ്പം കറുപ്പഴകുള്ള ഫ്രണ്ട് സസ്‌പെൻഷനും എൻജിൻ കവറും ചേരുമ്പോൾ സ്കൂട്ടറിന് പ്രീമിയം ലുക്കും കിട്ടുന്നു. മാറ്റ് സാൻഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, പേൾ സൈറൺ ബ്ളൂ നിറഭേദങ്ങളാണുള്ളത്.