
ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേയ്ക്ക് തിരിച്ച ഇൻഡിഗോ വിമാനത്തിന്റെ കാർഗോയിൽ പുക കണ്ടെത്തിയെന്ന സംശയത്തെ തുടർന്ന് പൈലറ്റുമാർ കൊൽക്കത്ത എയർ ട്രാഫിക്ക് കൺട്രോൾ(എ.ടി.സി) വിഭാഗത്തോട് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടു. മുമ്പ് നിർദ്ദേശിച്ചിരുന്ന എല്ലാ നിയമങ്ങളും പാലിച്ചിരുന്നെന്നാണ് ഇൻഡിഗോയുടെ വാദം. മുന്നറിയിപ്പ് വ്യാജമാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. സംവിധാനത്തിൽ ആവശ്യമായ തിരുത്തലുകൾ നടത്തി വരുന്നതായി ഇൻഡിഗോ അറിയിച്ചു. കാർഗോയിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ പൈലറ്റുകൾ 'മേയ് ഡേ' പ്രഖ്യാപിച്ചിരുന്നു. സാധാരണയായി കപ്പലിലോ വിമാനത്തിലോ ജീവന് ഭീഷണിയാകുന്ന അടിയന്തര സാഹചര്യം സൂചിപ്പിക്കാനാണ് 'മേയ് ഡേ' പ്രഖ്യാപിക്കുന്നത്. എന്നാൽ മുന്നറിയിപ്പ് തെറ്റായിരുന്നുവെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റതതായി വിവരമില്ലെന്നും സൂചന.